Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanju Samson

സ​ഞ്ജു തി​രി​ച്ചെ​ത്തി; അ​ഫ്ഗാ​നെ​തി​രാ​യ പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യ്ക്കു​ള്ള 15 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ശ്രേ​യ​സ് അ​യ്യ​ർ നാ​യ​ക​നാ​യ ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും ഇ​ടം​നേ​ടി. തി​ല​ക് വ​ർ​മ ഉ​പ​നാ​യ​ക​നാ​കും. വി​ക്ക​റ്റ് കീ​പ്പ​ർ സ്ഥാ​ന​ത്ത് സ​ഞ്ജു​വി​നൊ​പ്പം ഇ​ഷാ​ൻ കി​ഷ​നും ടീ​മി​ലു​ണ്ട്. അ​ഭി​ഷേ​ക് ശ​ർ​മ, വൈ​ഭ​വ് സൂ​ര്യ​വം​ശി എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​റ്റ് ബാ​റ്റ​ർ​മാ​ർ.

ശി​വം ദു​ബെ​യും അ​ക്ഷ​ർ പ​ട്ടേ​ലും ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​യി ഇ​ടം നേ​ടി. നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജ​സ്പ്രീ​ത് ബും​റ, ഹ​ർ​ഷി​ത് റാ​ണ എ​ന്നി​വ​ർ ടീ​മി​ലു​ണ്ടെ​ങ്കി​ലും ഫി​റ്റ്ന​സ് ക്ലി​യ​റ​ൻ​സ് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പ​ര​മ്പ​ര​യി​ൽ ക​ളി​ക്കാ​നാ​കൂ. മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ​ര​മ്പ​ര​യ്ക്ക് 13ന് ​തു​ട​ക്ക​മാ​കും. 15, 17 തീ​യ​തി​ക​ളി​ലാ​ണ് രണ്ടും മൂന്നും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. എല്ലാ മ​ത്സ​ര​ങ്ങ​ൾ​ക്കും ഡ​ൽ​ഹി​യാ​ണ് വേ​ദി.

ഇ​ന്ത്യ​ൻ ടീം: ​ശ്രേ​യ​സ് അ​യ്യ​ർ, അ​ഭി​ഷേ​ക് ശ​ർ​മ്മ, വൈ​ഭ​വ് സൂ​ര്യ​വം​ശി, സ​ഞ്ജു സാം​സ​ൺ, ഇ​ഷാ​ൻ കി​ഷ​ൻ, തി​ല​ക് വ​ർ​മ്മ, ശി​വം ദു​ബെ നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി*, അ​ക്ഷ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ*, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ര​വി ബി​ഷ്‌​ണോ​യ്, ജ​സ്പ്രീ​ത്‌ ബും​റ*, അ​ർ​ഷ്‌​ദീ​പ് സിം​ഗ്, ഹ​ർ​ഷി​ത് റാ​ണ*.

Sports

വി​ജ​യാ​ഘോ​ഷം അ​തി​രു​ക​ട​ന്നു; സ​ഞ്ജു​വി​നെ​തി​രെ ന‌​ട​പ​ടി വ​ന്നേ​ക്കും

കോ​ൽ​ക്ക​ത്ത: ടി20 ​ലോ​ക​ക​പ്പി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ വി​ജ​യാ​ഘോ​ഷ​ത്തി​ൽ സ​ഞ്ജു സാം​സ​ണെ​തി​രെ ഐ​സി​സി ന​ട​പ​ടി​വ​ന്നേ​ക്കും. കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നു​ശേ​ഷം സ​ഞ്ജു ഹെ​ൽ​മെ​റ്റും ബാ​റ്റും നി​ല​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്നു.

ഇ​തി​ൽ ഹെ​ൽ​മ​റ്റ് എ​റി​ഞ്ഞ​താ​ണ് ഐ​സി​സി നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന​ത്. ഐ​സി​സി​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 2.2 പ്ര​കാ​രം ക്രി​ക്ക​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. ദേ​ഷ്യം കൊ​ണ്ടോ അ​മി​താ​വേ​ശം കൊ​ണ്ടോ ഹെ​ൽ​മ​റ്റ്, ബാ​റ്റ്, സ്റ്റം​പ് എ​ന്നി​വ എ​റി​യു​ന്ന​തും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

സ​ഞ്ജു​വി​ന്‍റെ പ്ര​വ​ർ​ത്തി ഒ​രു ലെ​വ​ൽ ഒ​ന്ന് കു​റ്റ​മാ​യി ക​ണ​ക്കാ​ക്കും. ഇ​തി​ന് മാ​ച്ച് ഫീ​യു​ടെ 50 ശ​ത​മാ​നം വ​രെ പി​ഴ​യും ഒ​ന്നോ ര​ണ്ടോ ഡി​മെ​റി​റ്റ് പോ​യി​ന്‍റു​ക​ളാ​ണ് സാ​ധാ​ര​ണ ല​ഭി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ ലെ​വ​ൽ ഒ​ന്ന് കു​റ്റ​ത്തി​ന് മാ​ത്ര​മാ​യി സാ​ധാ​ര​ണ മ​ത്സ​ര​വി​ലേ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​ല്ല.

Sports

സ​ഞ്ജു​വി​ന്‍റെ ചി​റ​കി​ലേ​റി ഇ​ന്ത്യ സെ​മി​യി​ൽ; വി​ന്‍​ഡീ​സി​നെ ത​ക​ര്‍​ത്ത​ത് അ​ഞ്ച് വി​ക്ക​റ്റി​ന്

കോ​ൽ​ക്ക​ത്ത: ടി20 ​ലോ​ക​ക​പ്പ് സൂ​പ്പ​ര്‍ എ​ട്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ സെ​മി​യി​ൽ. വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 196 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം നാ​ലു പ​ന്തു​ക​ളും അ​ഞ്ചു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു.

97 റ​ൺ​സ് നേ​ടി​യ സ​ഞ്ജു സാം​സ​ണാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ ശി​ൽ​പ്പി. 50 പ​ന്തു​ക​ളി​ൽ നാ​ലു​സി​ക്സും 12 ഫോ​റു​മ​ട​ക്കം 97 റ​ൺ​സ് നേ​ടി​യ സ​ഞ്ജു​വി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ‌​ടു​ത്തു. സ്കോ​ർ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് 195/4 ഇ​ന്ത്യ 199/5 (19.2).

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ മോ​ശം തു​ട​ക്ക​മാ​യി​രു​ന്നു ഇ​ന്ത്യ​ക്ക്. മൂ​ന്നാം ഓ​വ​റി​ല്‍ അ​ഭി​ഷേ​ക് ശ​ര്‍​മ​യു​ടെ (10) വി​ക്ക​റ്റ് ന​ഷ്ട​മാ​യി. അ​ഞ്ചാം ഓ​വ​റി​ല്‍ ഇ​ഷാ​ന്‍ കി​ഷ​നും (10) മ​ട​ങ്ങി. പി​ന്നാ​ലെ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (18) സ​ഞ്ജു കൂ​ട്ടു​കെ​ട്ട് 58 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. എ​ന്നാ​ല്‍ 11-ാം ഓ​വ​റി​ല്‍ സൂ​ര്യ മ​ട​ങ്ങി.

തു​ട​ര്‍​ന്നെ​ത്തി​യ തി​ല​ക് വ​ര്‍​മ (27) - സ​ഞ്ജു സ​ഖ്യം വേ​ഗ​ത്തി​ല്‍ 42 റ​ണ്‍​സ് ചേ​ര്‍​ത്തു. എ​ന്നാ​ല്‍ 15-ാം ഓ​വ​റി​ല്‍ തി​ല​കും മ​ട​ങ്ങി. തു​ട​ര്‍​ന്നെ​ത്തി​യ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​ക്കും (17) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല. 19-ാം ഓ​വ​റി​ലാ​ണ് ഹാ​ര്‍​ദി​ക് മ​ട​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ സ​ഞ്ജു - ശി​വം ദു​ബെ സ​ഖ്യം ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ വി​ന്‍​ഡീ​സി​ന് വേ​ണ്ടി ബാ​റ്റ് ചെ​യ്ത മി​ക്ക​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. 25 പ​ന്തി​ല്‍ 40 റ​ണ്‍​സ് നേ​ടി​യ റോ​സ്റ്റ​ണ്‍ ചേ​സാ​ണ് വി​ന്‍​ഡീ​സി​ന്റെ ടോ​പ് സ്‌​കോ​റ​ര്‍. ഇ​ന്ത്യ​ക്ക് വേ​ണ്ടി ജ​സ്പ്രി​ത് ബും​റ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

ടി20 ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ ചേ​സ് ചെ​യ‌്തു വി​ജ​യി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണി​ത്. 2014ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ചേ​സ് ചെ​യ്‌​ത 174 ആ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ്. അ​ഞ്ചി​ന് മും​ബൈ വാ​ങ്ക​ഡെ സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​ഫൈ​ന​ലി​ൽ ഇ​ന്ത്യ - ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും.

Sports

രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ റി​യാ​ന്‍ പ​രാ​ഗ് ന​യി​ക്കും

ജ​യ്പൂ​ര്‍: വ​രു​ന്ന ഐ​പി​എ​ൽ സീ​സ​ണി​ൽ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ റി​യാ​ന്‍ പ​രാ​ഗ് ന​യി​ക്കും. സ​ഞ്ജു സാം​സ​ൺ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ലേ​ക്ക് പോ​യ​തോ​ടെ​യാ​ണ് ടീ​മി​നെ ന​യി​ക്കു​ക​യെ​ന്ന ദൗ​ത്യം റി​യാ​ൻ പ​രാ​ഗി​ലേ​ക്ക് എ​ത്തു​ന്ന​ത്.

മു​ഖ്യ പ​രി​ശീ​ല​ക​ന്‍ കു​മാ​ര്‍ സം​ഗ​ക്കാ​ര ടീം ​അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ക്യാ​പ്റ്റ​നെ പ്ര​ഖ്യാ​പി​ച്ച​ത്. സ​ഞ്ജു​വി​ന്‍റെ അ​ഭാ​വ​ത്തി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീ​മി​നെ പ​രാ​ഗ് ന​യി​ച്ചി​രു​ന്നു. 2019ൽ ​ഐ​പി​എ​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ പ​രാ​ഗ് ഇ​തു​വ​രെ 84 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 1556 റ​ൺ​സാ​ണ് നേ​ടി​യ​ത്.

സ​ഞ്ജു​വി​ന്‍റെ പ​ക​ര​ക്കാ​ര​നാ​യി ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്ത് സീ​നി​യ​ര്‍ താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യോ യ​ശ​സ്വി ജ​യ്സ്വാ​ളോ എ​ത്തു​മെ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​ര്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ടീ​മി​നെ ന​യി​ക്കാ​ന്‍ യു​വ​താ​ര​മാ​യ പ​രാ​ഗാ​ണ് ന​ല്ല​തെ​ന്ന് ടീം ​മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Sports

എറിഞ്ഞിട്ട് റെയിൽവേസ്, പാളംതെറ്റി കേരളം: മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജുവിനും സംഘത്തിനും തോൽവി

ലക്നോ: മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിനെതിരേ റെയിൽവേസിന് 37 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

19 റൺസെടുത്ത നായകൻ സഞ്ജു സാംസണാണ് കേരള നിരയിലെ ടോപ് സ്കോറർ‌. താരത്തെ കൂടാതെ സൽമാൻ നിസാർ (18), അഖിൽ സ്കറിയ (16), അങ്കിത് ശർമ (15), അഹമ്മദ് ഇമ്രാൻ (12) എന്നിവർക്കു മാത്രമേ രണ്ടക്കം കാണാനായുള്ളൂ.

റെയിൽവേസിനു വേണ്ടി അടൽ ബിഹാരി റായ് 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ശിവം ചൗധരി രണ്ടും ആകാശ് പാണ്ഡെ, ആർ.കെ. ചൗധരി, കരൺ ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, ലക്നോ അടൽ ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റെയിൽവേസ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസെടുത്തത്. 32 റണ്‍സെടുത്ത നവനീത് വിര്‍ക് ആണ് റെയില്‍വേസിന്‍റെ ടോപ് സ്കോറര്‍. രവി സിംഗ് 25 റണ്‍സെടുത്തപ്പോള്‍ ശിവം ചൗധരി 24 റണ്‍സെടുത്തു.

കേരളത്തിനായി കെ.എം. ആസിഫ് നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷറഫുദ്ദീനും അഖില്‍ സ്കറിയയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

 

Sports

സ​സ്പെ​ൻ​സ് പൊ​ളി​ച്ചു; ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ് ചെ​ന്നൈ ക്യാ​പ്റ്റ​ൻ

ചെ​ന്നൈ: അ​ടു​ത്ത ഐ​പി​എ​ൽ സീ​സ​ണി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നെ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് ന​യി​ക്കും. സി​എ​സ്‌​കെ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഐ​പി​എ​ല്‍ താ​ര​ലേ​ല​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റീ​ട്ട​ന്‍​ഷ​ന്‍ ലി​സ്റ്റ് പു​റ​ത്തു​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് സ്ഥി​രീ​ക​ര​ണം.

2024ൽ ​ടീ​മി​ന്‍റെ സ്ഥി​രം ക്യാ​പ്റ്റ​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഗെ​യ്‌​ക്‌​വാ​ദ് ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ​രി​ക്കി​നെ തു​ട​ർ​ന്ന് ക്യാ​പ്റ്റ​ൻ​സി വീ​ണ്ടും എം.​എ​സ്.​ധോ​ണി​ക്കു കൈ​മാ​റി​യി​രു​ന്നു. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് വി​ട്ട് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ലെ​ത്തി​യ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ ക്യാ​പ്റ്റ​നാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

2021 മു​ത​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ ക്യാ​പ്റ്റ​നാ​ണ് സ​ഞ്ജു. 2022 സീ​സ​ണി​ലാ​ണ് ചെ​ന്നൈ​യു​ടെ ക്യാ​പ്റ്റ​ൻ സ്ഥാ​നം ധോ​ണി ഒ​ഴി​ഞ്ഞ​ത്. പി​ന്നാ​ലെ ര​വീ​ന്ദ്ര ജ​ഡേ​ജ​യെ ക്യാ​പ്റ്റ​നാ​യി പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് സീ​സ​ണി​ന്‍റെ ഇ​ട​യ്ക്കു വ​ച്ച് ക്യാ​പ്റ്റ​ൻ സ്ഥ‌ാ​നം ധോ​ണി​ക്കു തി​രി​കെ ന​ൽ​കേ​ണ്ടി വ​ന്നു.

തു​ട​ർ​ന്ന് 2023ലും ​ടീ​മി​നെ ന​യി​ച്ച ധോ​ണി ചെ​ന്നൈ​യ്ക്ക് അ​ഞ്ചാം കി​രീ​ട​വും നേ​ടി​ക്കൊ​ടു​ത്തു. തു​ട​ർ​ന്നാ​ണ് 2024ൽ ​യു​വ​താ​രം ഗെ​യ്ക്‌​വാ​ദ് ക്യാ​പ്റ്റ​നാ​കു​ന്ന​ത്.

Sports

സൂ​പ്പ​ർ താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ച്ച് മും​ബൈ ഇ​ന്ത്യ​ന്‍​സ്; സ​ഞ്ജു ചെ​ന്നൈ​യി​ൽ

മും​ബൈ: ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ന് മു​മ്പ് സൂ​പ്പ​ർ താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ച്ച് മും​ബൈ ഇ​ന്ത്യ​ന്‍​സും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും. താ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റ​ത്തി​ലൂ​ടെ ഓ​ള്‍​റൗ​ണ്ട​ര്‍ ഷാ​ര്‍​ദു​ല്‍ താ​ക്കൂ​റി​നെ​യും വെ​സ്റ്റ് ഇ​ന്‍​ഡീ​സ് താ​രം ഷെ​ഫാ​നെ റു​ത​ര്‍​ഫോ​ര്‍​ഡി​നെ​യും മും​ബൈ ഇ​ന്ത്യ​ന്‍​സ് ടീ​മി​ലെ​ത്തി​ച്ചു. യു​വ പേ​സ​ർ അ​ർ​ജു​ൻ തെ​ൻ​ഡു​ൽ​ക്ക​റി​നെ മും​ബൈ ല​ക്നോ​വി​ന് ന​ൽ​കി.

അ​ടി​സ്ഥാ​ന വി​ല​യാ​യ ര​ണ്ടു കോ​ടി രൂ​പ​യ്ക്കാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഷാ​ര്‍​ദു​ല്‍ ല​ക്നോ ടീ​മി​ൽ എ​ത്തി​യ​ത്. അ​ർ​ജു​ൻ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി മും​ബൈ ടീ​മി​നൊ​പ്പ​മു​ണ്ട്. 20 ല​ക്ഷം രൂ​പ​യാ​ണ് ഇ​രു​പ​ത്തി​യാ​റു​കാ​ര​ൻ പേ​സ​റു​ടെ വേ​ത​നം. റു​ത​ർ​ഫോ​ഡ് വെ​സ്റ്റി​ൻ​ഡീ​സി​നാ​യി 44 ടി20 ​മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്.

ഐ​പി​എ​ല്ലി​ൽ 23 മ​ത്സ​ര​ങ്ങ​ളാ​ണ് താ​രം ക​ളി​ച്ചി​ട്ടു​ള്ള​ത്. 2019ൽ ​ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്, 2022ൽ ​ആ​ർ​സി​ബി എ​ന്നീ ടീ​മു​ക​ളി​ൽ ക​ളി​ച്ചി​രു​ന്നു. 2020ൽ ​മു​ബൈ​യ് ഇ​ന്ത്യ​ൻ​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഒ​രു മ​ത്സ​ര​ത്തി​ലും ക​ളി​ച്ചി​ല്ല. 2024ൽ ​കെ​കെ​ആ​റി​ലും 2025ൽ ​ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ലു​മാ​ണ് റു​ത​ർ​ഫോ​ഡ് ക​ളി​ച്ച​ത്. 2.6 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് താ​ര​ത്തെ മും​ബൈ​യി​ൽ നി​ന്ന് വാ​ങ്ങി​യ​ത്.

സ്റ്റാ​ർ ഓ​ൾ റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ‍​ഡേ​ജ​യും സാം ​ക​റ​നേ​യും ന​ൽ​കി​യാ​ണ് ചെ​ന്നൈ സ​ഞ്ജു​വി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണ്‍ അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നോ​ട് ത​ന്നെ റി​ലീ​സ് ചെ​യ്യ​ണ​മെ​ന്ന് സ​ഞ്ജു സാം​സ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ അ​ടു​ത്ത സീ​സ​ണി​ലെ ക്യാ​പ്റ്റ​നാ​യി ത​ന്നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജ​ഡേ​ജ മു​ന്നോ​ട്ടു വ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഒ​രു സീ​സ​ണി​ല്‍ ജ​ഡേ​ജ ചെ​ന്നൈ​യെ ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ടീം ​പ​രാ​ജ​യ​മ​റി​ഞ്ഞ് തു​ട​ങ്ങി​യ​തോ​ടെ നാ​യ​ക​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ധോ​ണി നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

 

 

Sports

അ​ര്‍​ധസെ​ഞ്ചു​റി​ക്ക് പി​ന്നാ​ലെ സ​ഞ്ജു​വും മ​ട​ങ്ങി; കേ​ര​ള​ത്തി​ന് ആ​റു​വി​ക്ക​റ്റ് ന​ഷ്ടം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ല്‍ മ​ഹാ​രാ​ഷ്ട്ര​യ്‌​ക്കെ​തി​രേ കേ​ര​ള​ത്തി​ന് ആ​റു​വി​ക്ക​റ്റ് ന​ഷ്ടം. മൂ​ന്നാം​ദി​നം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു പി​രി​യു​മ്പോ​ൾ കേ​ര​ളം ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ ആ​റി​ന് 152 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. 10 റ​ൺ​സു​മാ​യി സ​ൽ​മാ​ൻ നി​സാ​റും ര​ണ്ടു റ​ൺ​സു​മാ​യി അ​ങ്കി​ത് ശ​ർ​മ​യു​മാ​ണ് ക്രീ​സി​ൽ. മ​ഹാ​രാ​ഷ്ട്ര​യു​ടെ 239 റ​ൺ​സി​നെ​തി​രേ ഇ​പ്പോ​ഴും 88 റ​ണ്‍​സ് പി​ന്നി​ലാ​ണ് കേ​ര​ളം.

മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 35 റ​ൺ​സെ​ന്ന നി​ല​യി​ൽ മൂ​ന്നാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് സ്കോ​ർ 75 റ​ൺ​സി​ൽ നി​ല്ക്കെ സ​ച്ചി​ൻ ബേ​ബി​യു​ടെ (ഏ​ഴ്) വി​ക്ക​റ്റാ​ണ് ആ​ദ്യം ന​ഷ്ട​മാ​യ​ത്. തു​ട​ർ​ന്ന് ക്രീ​സി​ൽ‌ ഒ​ന്നി​ച്ച സ​ഞ്ജു സാം​സ​ണി​ന്‍റെ​യും (54) മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​ന്‍റെ​യും (36) ചെ​റു​ത്തു​നി​ല്പാ​ണ് കേ​ര​ള​ത്തെ നൂ​റു​ക​ട​ത്തി​യ​ത്.

63 പ​ന്തി​ൽ അ​ഞ്ചു ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റു​മു​ൾ​പ്പെ​ടെ 54 റ​ൺ​സെ​ടു​ത്ത സ​ഞ്ജു​വാ​ണ് കേ​ര​ള നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. സ്കോ​ർ 132 റ​ൺ​സി​ൽ നി​ല്ക്കെ സ​ഞ്ജു​വി​നെ പു​റ​ത്താ​ക്കി വി​ക്കി ഒ​സ്ത്‌​വാ​ൾ കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. പി​ന്നാ​ലെ ഒ​മ്പ​തു റ​ൺ‌​സി​നി​ടെ അ​സ്‌​ഹ​റു​ദ്ദീ​നെ​യും ഓ​സ്ത്‌​വാ​ൾ പു​റ​ത്താ​ക്കി​യ​തോ​ടെ കേ​ര​ളം ആ​റി​ന് 141 റ​ൺ​സെ​ന്ന നി​ല​യി​ലേ​ക്ക് വീ​ണു.

മ​ഹാ​രാ​ഷ്ട്ര​യ്ക്കു വേ​ണ്ടി ര​ജ​നീ​ഷ് ഗു​ർ​ബാ​നി, വി​ക്കി ഒ​സ്ത്‌​വാ​ൾ എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ​പ്പോ​ൾ ജ​ല​ജ് സ​ക്സേ​ന, രാ​മ​കൃ​ഷ്ണ ഘോ​ഷ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

സൂ​ര്യ​കു​മാ​ർ ന​യി​ക്കും, ഗി​ൽ വൈ​സ് ക്യാ​പ്റ്റ​ൻ, സ​ഞ്ജു വി​ക്ക​റ്റ് കീ​പ്പ​ർ: ഏ​ഷ്യാ​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

മും​ബൈ: ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മി​ൽ ശു​ഭ്മാ​ൻ ഗി​ൽ വൈ​സ് ക്യാ​പ്റ്റ​നാ​കും. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ പ്ര​ധാ​ന വി​ക്ക​റ്റ് കീ​പ്പ​റാ​യി ടീ​മി​ലു​ണ്ട്.

അ​തേ​സ​മ​യം, യ​ശ​സ്വി ജ​യ്സ്വാ​ളി​നെ​യും ശ്രേ​യ​സ് അ​യ്യ​രെ​യും ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. സൂ​ര്യ​കു​മാ​ർ യാ​ദ​വും ബി​സി​സി​ഐ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ജി​ത് അ​ഗാ​ർ​ക്ക​റും പ​ങ്കെ​ടു​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്.

ഏ​ഷ്യാ ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീം: ​സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), ശു​ഭ്മാ​ന്‍ ഗി​ൽ (വൈ​സ് ക്യാ​പ്റ്റ​ൻ), അ​ഭി​ഷേ​ക് ശ​ർ​മ, സ​ഞ്ജു സാം​സ​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), തി​ല​ക് വ​ർ​മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, റി​ങ്കു സിം​ഗ്, ശി​വം ദു​ബെ, ഹ​ർ​ഷി​ത് റാ​ണ, അ​ക്ഷ​ർ പ​ട്ടേ​ൽ, ജി​തേ​ഷ് ശ​ർ​മ, ജ​സ്പ്രീ​ത് ബും​റ, അ​ർ​ഷ്ദീ​പ് സിം​ഗ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, കു​ൽ​ദീ​പ് യാ​ദ​വ്.

Sports

കെ​സി​എ​ൽ ലേ​ലം: റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് സ​ഞ്ജു കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് (കെ​സി​എ​ൽ) ട്വ​ന്‍റി-20 ര​ണ്ടാം സീ​സ​ണി​ൽ സ​ഞ്ജു സാം​സ​ണ്‍ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​നൊ​പ്പം. കെ​സി​എ​ൽ പ്ര​ഥ​മ സീ​സ​ണി​ൽ ഇ​ല്ലാ​തി​രു​ന്ന സ​ഞ്ജു സാം​സ​ണെ ഇ​ത്ത​വ​ണ കെ​സി​എ​ലി​ലെ റി​ക്കാ​ർ​ഡ് തു​ക​യാ​യ 26.80 ല​ക്ഷ​ത്തി​നാ​ണ് കൊ​ച്ചി സ്വ​ന്ത​മാ​ക്കി​യ​ത്. ലീ​ഗ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തു​ക​യാ​ണി​ത്.

മൂ​ന്ന് ല​ക്ഷം അ​ടി​സ്ഥാ​ന​വി​ല​യാ​യി​രു​ന്ന സ​ഞ്ജു​വി​നാ​യി തി​രു​വ​ന​ന്ത​പു​രം റോ​യ​ല്‍​സ് 20 ല​ക്ഷം വി​ളി​ച്ച​പ്പോ​ൾ തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ് 25 ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി. എ​ന്നാ​ൽ ഒ​ടു​വി​ൽ‌. 26.80 ല​ക്ഷം വി​ളി​ച്ച കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ് സ​ഞ്ജു​വി​നെ സ്വ​ന്ത​മാ​ക്കി.

അ​തേ​സ​മ​യം, വി​ഷ്ണു വി​നോ​ദി​നെ 12.8 ല​ക്ഷ​ത്തി​ന് ഏ​രീ​സ് കൊ​ല്ലം സെ​യ്‌​ലേ​ഴ്‌​സും ഓ​ൾ​റൗ​ണ്ട​ർ ജ​ല​ജ് സ​ക്‌​സേ​ന​യെ 12.40 ല​ക്ഷ​ത്തി​ന് ആ​ല​പ്പി റി​പ്പി​ള്‍​സും പേ​സ​ര്‍ ബേ​സി​ല്‍ ത​മ്പി​യെ 8.4 ല​ക്ഷ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം റോ​യ​ല്‍​സും സ്വ​ന്ത​മാ​ക്കി.

ഷോ​ണ്‍ റോ​ജ​ര്‍ (4.40 ല​ക്ഷം), സി​ജോ​മോ​ന്‍ ജോ​സ​ഫ് (5.20 ല​ക്ഷം) എ​ന്നി​വ​രെ തൃ​ശൂ​ര്‍ ടൈ​റ്റ​ന്‍​സ് ടീ​മി​ലെ​ത്തി​ച്ച​പ്പോ​ൾ വി​നൂ​പ് മ​നോ​ഹ​ര​നെ (മൂ​ന്ന് ല​ക്ഷം) കൊ​ച്ചി​യും എം.​എ​സ്. അ​ഖി​ലി​നെ (8.40 ല​ക്ഷം) കൊ​ല്ല​വും അ​ഭി​ജി​ത് പ്ര​വീ​ണി​നെ (4.20 ല​ക്ഷം) തി​രു​വ​ന​ന്ത​പു​ര​വും സ്വ​ന്ത​മാ​ക്കി.

എ, ​ബി, സി ​കാ​റ്റ​ഗ​റി​യി​ലാ​യി 155 ക​ളി​ക്കാ​രാ​ണ് ഇ​ന്ന​ത്തെ ലേ​ല​ത്തി​നാ​യു​ള്ള​ത്. എ ​കാ​റ്റ​ഗ​റി​യി​ലെ താ​ര​ങ്ങ​ൾ​ക്ക് മൂ​ന്നു​ല​ക്ഷ​വും ബി​യി​ലു​ള്ള​വ​ർ​ക്ക് 1.5 ല​ക്ഷ​വും സി ​കാ​റ്റ​ഗ​റി​ക്കാ​ർ​ക്ക് 75,000 രൂ​പ​യു​മാ​ണ് അ​ടി​സ്ഥാ​ന വി​ല. 50 ല​ക്ഷം രൂ​പ​യാ​ണ് ഓ​രോ ടീ​മി​നും പ​ര​മാ​വ​ധി 2025 സീ​സ​ണി​ൽ ചി​ല​വ​ഴി​ക്കാ​ൻ സാ​ധി​ക്കു​ക, നി​ല​നി​ർ​ത്തി​യ ക​ളി​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

Latest News

Corehub Up